---
title: "ഭവനനിർമ്മാണത്തിനും ഉൽപ്പാദന മേഖലയ്ക്കും ഊന്നൽ; എടച്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു"
english_title: "Edachery Grama Panchayat presented the budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344724/Edachery Grama Panchayat presented the budget"
published_at: "2026-02-28T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2807984fec_nada1.jpg"
keywords: []
---

# ഭവനനിർമ്മാണത്തിനും ഉൽപ്പാദന മേഖലയ്ക്കും ഊന്നൽ; എടച്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **എടച്ചേരി: **[ ഭവന നിർമ്മാണത്തിനും ഉൽപ്പാദന മേഖലയ്ക്കും പ്രത്യേക മുൻഗണന നൽകിക്കൊണ്ട് എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

## Article Content

**എടച്ചേരി: **[ ഭവന നിർമ്മാണത്തിനും ഉൽപ്പാദന മേഖലയ്ക്കും പ്രത്യേക മുൻഗണന നൽകിക്കൊണ്ട് എടച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വിനിയാണ് ഭാവി വികസന രേഖയായി വിശേഷിപ്പിക്കപ്പെടുന്ന ഈ ബജറ്റ് അവതരിപ്പിച്ചത്. ആകെ 34,90,94,342 രൂപ വരവും 31,93,67,790 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 2,97,26,552 രൂപയുടെ മിച്ചമാണ് കണക്കാക്കുന്നത്.

എടച്ചേരിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഈ പദ്ധതികൾ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ബജറ്റ് പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. വിവിധ മേഖലകൾക്കായി വൻതുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഭവന നിർമ്മാണ മേഖലയ്ക്കായി 3.40 കോടി രൂപയും ഉൽപ്പാദന മേഖലയ്ക്കായി 1.45 കോടി രൂപയും നീക്കിവെച്ചു. അംഗനവാടികൾക്കും അനുപൂരക പോഷകാഹാര പദ്ധതികൾക്കുമായി 1.42 കോടി രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 8.50 കോടി രൂപയും ബജറ്റിലുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ആമുഖ ഭാഷണം നടത്തിയ ചടങ്ങിൽ സെക്രട്ടറി പി.വി. നിഷയും സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344724/Edachery Grama Panchayat presented the budget)